അവർ നട്ടു നന്മയുടെ വന്മരങ്ങൾക്കായി 
ഗവൺമെന്റ് യു പി സ്കൂൾ പറക്കളായി വേറിട്ട പ്രവർത്തനങ്ങളിലൂടെ പ്രവേശനോത്സവം സംഘടിപ്പിച്ചു .ഒന്നാം ക്ലാസിൽ ചേർന്ന മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയ പരിസരത്തു തയ്യാറാക്കിയ രിതവനത്തിൽ ഒട്ടുമാവിൻ തൈകൾ നട്ടു .മുഴുവൻ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .ചെടികളുടെ സമീപത്തായി വിദ്യാർത്ഥികളുടെ പേരുകൾ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .ഓരോ കുഴിയിലും വിദ്യാർത്ഥികൾ നട്ടത് ചെടികൾ മാത്രമായിരുന്നില്ല നാളേക്കുള്ള കരുതൽ കൂടിയാണ് .മാവിൻ തൈകൾ മൂന്ന് വർഷത്തിനുള്ളിൽ കായ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .

Comments

Popular posts from this blog

അഭിനന്ദനം

RESULTS